Back to Home

കിതപ്പ്2021-26

കുറ്റ്യാടി കിതച്ച അഞ്ച് വർഷങ്ങൾ. കഴിഞ്ഞ അഞ്ച് വർഷം കുറ്റ്യാടി മണ്ഡലം സാക്ഷ്യം വഹിച്ചത് വികസന മുരടിപ്പിനും വെറും വാഗ്ദാനങ്ങൾക്കുമാണ്.

കൂടുതൽ വിവരങ്ങൾ
വികസന മുരടിപ്പ്

ഉദ്ഘാടന മാമാങ്കങ്ങൾ: കെട്ടിടം റെഡി, പക്ഷെ പണി തീർന്നില്ല!

പണി പൂർത്തിയാക്കുന്നതിന് മുൻപേ ഉദ്ഘാടനങ്ങൾ നടത്തി ജനങ്ങളെ കബളിപ്പിക്കുന്ന കാഴ്ചയാണ് നാം കണ്ടത്.

  • തോടന്നൂർ ഉപജില്ല വിദ്യാഭ്യാസ ഓഫീസ്:

    ഉദ്‌ഘാടനം കഴിഞ്ഞ് മാസങ്ങളായിട്ടും നിർമാണപ്രവർത്തികൾ ഇപ്പോഴും പൂർത്തിയായിട്ടില്ല.
  • വില്ല്യാപ്പള്ളി ഐ.ടി.ഐ:

    ആഡംബരപൂർവ്വം ഉദ്ഘാടനം നടന്നിട്ട് നാല് മാസം പിന്നിട്ടു. എന്നാൽ വിദ്യാർത്ഥികൾ ഇപ്പോഴും സൂപ്പർ മാർക്കറ്റിന് മുകളിലുള്ള വാടക കെട്ടിടത്തിൽ പഠിക്കാൻ വിധിക്കപ്പെട്ടിരിക്കുന്നു.
  • മണിയൂർ ഐ.ടി.ഐ:

    ഉദ്ഘാടനം കഴിഞ്ഞിട്ടും സ്വന്തം കെട്ടിടത്തിലേക്ക് മാറാൻ പണി പൂർത്തിയാവാത്തത് തടസ്സമാകുന്നു. വിദ്യാർത്ഥികൾ ഇപ്പോഴും വാടകക്കെട്ടിടത്തിൽ തന്നെ.
  • കുറ്റ്യാടി ഡയാലിസിസ് സെന്റർ:

    പാറക്കൽ അബ്ദുല്ലയുടെ കാലത്ത് 99 ലക്ഷം രൂപ അനുവദിച്ച് കെട്ടിടനിർമാണം ഏകദേശം പൂർത്തിയായതായിരുന്നു. അവശേഷിക്കുന്ന ചെറിയ അറ്റകുറ്റ പണികൾ പോലും പൂർത്തിയാക്കാതെ നിലവിലെ എം.എൽ.എ പുതിയ ബ്ലോക്ക് ഉദ്‌ഘാടനം ചെയ്തത് വീണ്ടും 4 വർഷം കഴിഞ്ഞ്! ഇന്നും രോഗികൾ പഴയ ബ്ലോക്കിലെ അസൗകര്യങ്ങളിൽ വീർപ്പുമുട്ടുന്നു.
സ്തംഭിച്ച പദ്ധതികൾ
രാഷ്ട്രീയ പകപോക്കൽ

പാതിവഴിയിലായതും നിലച്ചതുമായ സ്വപ്നങ്ങൾ

നാടിന്റെ വികസനത്തിന് അത്യന്താപേക്ഷിതമായ വൻകിട പദ്ധതികൾ രാഷ്ട്രീയ പകപോക്കലുകൾക്ക് ഇരയായി ഇഴഞ്ഞുനീങ്ങുന്നു.

  • പെരിഞ്ചേരിക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജ്:

    • കർഷകരുടെ കണ്ണീരൊപ്പാൻ പാറക്കൽ അബ്ദുല്ല കൊണ്ടുവന്ന 77 കോടിയുടെ പദ്ധതി.
    • പാറക്കൽ പടിയിറങ്ങുമ്പോൾ 22% പണി പൂർത്തിയായിരുന്നു. എന്നാൽ കഴിഞ്ഞ അഞ്ച് വർഷമായി പദ്ധതി ഒരടി പോലും മുന്നോട്ട് നീങ്ങിയിട്ടില്ല. ഒരു നാടിന്റെ സ്വപ്നം വെറും കോൺക്രീറ്റ് പില്ലറുകളിൽ തങ്ങിനിൽക്കുന്നു.
  • വടകര - വില്ല്യാപ്പള്ളി - ചേലക്കാട് റോഡ്:

    • പാറക്കൽ അബ്ദുല്ലയുടെ കാലത്ത് കിഫ്ബിയിൽ ഉൾപ്പെടുത്തി അനുമതി വാങ്ങിയ പദ്ധതി.
    • വർഷങ്ങൾക്ക് മുൻപേ തീരേണ്ട പ്രവൃത്തി ഇപ്പോഴും ഡ്രൈനേജ് പണിയിൽ തട്ടിനിൽക്കുന്നു. ഈ അനാസ്ഥ കാരണം റോഡിലെ കലുങ്കിൽ വീണ് ഒരു മനുഷ്യജീവൻ പൊലിയേണ്ടി വന്നു. ട്രാഫിക് ബ്ലോക്ക് മാത്രമാണ് നാട്ടുകാർക്ക് ലഭിച്ച ഏക നേട്ടം.
  • കുറ്റ്യാടി ബൈപ്പാസ്:

    • രേഖയിൽ തണ്ണീർതടമായിരുന്ന ഭൂമി തരംമാറ്റിയതുൾപ്പെടെ ബൈപ്പാസിനാവശ്യമായ 90% നടപടി ക്രമങ്ങളും പാറക്കൽ അബ്ദുല്ലയുടെ കാലത്ത് പൂർത്തിയാക്കിയതാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി നിയമസഭയിൽ തന്നെ സമ്മതിച്ചതാണ്.
    • എന്നാൽ നിർമ്മാണ ഉദ്ഘാടനത്തിൽ നിന്നും പാറക്കലിനെ മനഃപൂർവ്വം ഒഴിവാക്കി രാഷ്ട്രീയം കളിച്ചു. നിർമാണ ഉദ്‌ഘാടനം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും പദ്ധതി പൂർത്തിയാക്കാൻ നിലവിലെ ഭരണനേതൃത്വത്തിന് സാധിച്ചിട്ടില്ല.
Campaign Frame
Get Now