![[object Object] Hero Background](/_next/image?url=%2Fimages%2Fkuthippu%2Fkuthip-hero.webp&w=1920&q=75)

ആരോഗ്യ കുറ്റ്യാടി
ആരോഗ്യ കുറ്റ്യാടി
ജനങ്ങളുടെ ആരോഗ്യത്തിന് മുൻഗണന നൽകി നടപ്പാക്കിയ പദ്ധതികൾ:
കുറ്റ്യാടി താലൂക്ക് ആശുപത്രി:
ആശുപത്രി വികസനത്തിനായി 50 സെന്റ് ഭൂമി ലഭ്യമാക്കി. പുതിയ കെട്ടിടത്തിന് ₹2 കോടി രൂപയും ആവശ്യമായ കാഷ്വാലിറ്റി ഉപകരണങ്ങളും നൽകി.ഡയാലിസിസ് സെന്റർ:
പ്രവർത്തനങ്ങൾക്കായി ₹99 ലക്ഷം അനുവദിച്ചു.ആരോഗ്യ കേന്ദ്രങ്ങളുടെ നവീകരണം:
മണിയൂർ, വില്ല്യാപ്പള്ളി, ആയഞ്ചേരി, പുറമേരി, വേളം PHC-കളും തിരുവള്ളൂർ, കുന്നുമ്മൽ CHC-കളും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തി കോടികളുടെ വികസനം നടപ്പാക്കി.ആയുർവേദ ആശുപത്രി:
ആയഞ്ചേരി ആയുർവേദ ആശുപത്രിക്ക് പുതിയ കെട്ടിടം നിർമ്മിക്കാൻ ₹50 ലക്ഷം അനുവദിച്ചു.

വിദ്യാഭ്യാസ വിപ്ലവം
വിദ്യാഭ്യാസ വിപ്ലവം
വിദ്യാർത്ഥികളുടെ വളർച്ച ലക്ഷ്യമാക്കി നടപ്പാക്കിയ പദ്ധതികൾ:
Build Your Dreams പദ്ധതി:
6000 വിദ്യാർത്ഥികൾക്ക് ₹1000 വീതം ക്യാഷ് അവാർഡ്, 1600 വിദ്യാർത്ഥികൾക്ക് സ്കൂൾ കിറ്റുകൾ വിതരണം ചെയ്തു.ഡിജിറ്റൽ ക്ലാസ് മുറികൾ:
1151 ലാപ്ടോപ്പുകൾ, 687 പ്രോജക്ടറുകൾ, 304 സ്ക്രീനുകൾ, 1009 USB സ്പീക്കറുകൾ നൽകി.സ്കൂൾ വികസനം:
മണ്ഡലത്തിലെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ₹14 കോടി.ഉന്നത വിദ്യാഭ്യാസം:
മൊകേരി ഗവ. കോളേജിൽ പുതിയ സയൻസ് കോഴ്സുകളും ലാബും ഉൾപ്പെടുത്തി ₹8 കോടി വികസനം.കരുതൽ സ്പർശം:
ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കായി വിനോദയാത്രകളും ആകാശയാത്രയും സംഘടിപ്പിച്ചു.

അടിസ്ഥാന സൗകര്യ വികസനം
അടിസ്ഥാന സൗകര്യ വികസനം & റോഡുകൾ
യാത്രയും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്താൻ:
ഗ്രാമീണ റോഡുകൾ:
364 റോഡുകൾ നവീകരിച്ചു.മാഹി കനാൽ പദ്ധതി:
₹17 കോടി ചെലവിൽ 2 പാലങ്ങളും 12 നടപ്പാലങ്ങളും നിർമ്മിച്ചു.വെളിച്ചം പദ്ധതി:
62 സ്ഥലങ്ങളിൽ ₹1.32 കോടി ചെലവിൽ ഹൈമാസ്റ്റ്/മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു.

കാർഷികം & ജലം
കാർഷികവും ജലസംരക്ഷണവും
കർഷകരെയും പരിസ്ഥിതിയെയും സംരക്ഷിക്കാൻ:
ഉപ്പുവെള്ള പ്രതിരോധം:
പെരിഞ്ചേരി, മൂഴിക്കൽ ബ്രിഡ്ജുകൾക്കായി ₹101 കോടി ഭരണാനുമതി.പുഴ സംരക്ഷണം:
12 സംരക്ഷണ ഭിത്തികൾക്ക് ₹3.40 കോടി ചെലവഴിച്ചു.

ടൂറിസം & സാംസ്കാരികം
ടൂറിസം & സാംസ്കാരികം
പ്രാദേശിക ടൂറിസത്തിന്റെ വളർച്ചക്ക്:
പയംകുറ്റിമല ടൂറിസം:
₹2.15 കോടി ചെലവിൽ പദ്ധതി പൂർത്തിയാക്കി.ലോകനാർക്കാവ് ക്ഷേത്രം:
തീർത്ഥാടന ടൂറിസത്തിന് ₹6.69 കോടി വികസനം.

സാമൂഹിക നീതി
സാമൂഹിക നീതിയും സ്ത്രീ ശാക്തീകരണവും
സമൂഹത്തിന്റെ സമഗ്ര വികസനത്തിനായി:
അംബേദ്കർ ഗ്രാമം പദ്ധതി:
6 SC നഗരങ്ങൾക്ക് ₹4.72 കോടി വികസനം.She Rooms:
എല്ലാ ഹൈസ്കൂളുകളിലും ₹10 ലക്ഷം ചെലവിൽ നാപ്കിൻ വെന്റിങ് മെഷീനുകൾ സ്ഥാപിച്ചു.

കരുതൽ സ്പർശം
ആർദ്രം പദ്ധതി
സാമൂഹിക പ്രതിബദ്ധതയോടെ നടപ്പാക്കിയ ജീവകാരുണ്യ പദ്ധതികൾ:
മരുന്ന് വിതരണം:
5 വർഷം 120ഓളം രോഗികൾക്ക് മാസംതോറും മരുന്ന് വിതരണം ചെയ്തു.വിനോദയാത്ര:
തോടന്നൂർ, കുന്നുമ്മൽ BRC ക്ക് കീഴിലുള്ള ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ആകാശ യാത്രയും വിനോദയാത്രയും സംഘടിപ്പിച്ചു.

കോവിഡ് കാലത്തെ കരുതൽ
കോവിഡ് കാലത്തെ കരുതൽ
പ്രതിസന്ധിയിൽ ജനങ്ങളോടൊപ്പം:
കൂടണയാം പാറക്കലിനൊപ്പം:
180 പ്രവാസികളെ ചാർട്ടേഡ് ഫ്ലൈറ്റ് വഴി നാട്ടിലെത്തിച്ചു.ഭക്ഷ്യ സുരക്ഷ:
2000 കുടുംബങ്ങൾക്ക് അവശ്യ സാധനങ്ങൾ വിതരണം ചെയ്തു.

